നീതി ലാബ് തുറന്നു

അലനല്ലൂർ: അലനല്ലൂർ സർവിസ്​ സഹകരണ ബാങ്കിന്​ കീഴിലുള്ള ഇ.എം.എസ് മെമ്മോറിയൽ നീതി മെഡിക്കൽ ലാബ് എടത്തനാട്ടുകരയിൽ പ്രവർത്തനം ആരംഭിച്ചു. എല്ലാവിധ രക്ത പരിശോധനകളും ന്യായമായ നിരക്കിൽ ലാബിലൂടെ ലഭ്യമാകും. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ്​ കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാർ കെ.ജി. സാബു, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സംസാരിച്ചു. സെക്രട്ടറി പി. ശ്രീനിവാസൻ സ്വാഗതവും വൈസ് പ്രസിഡന്‍റ്​ പി.പി.കെ. മുഹമ്മദ് അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. ഫോട്ടോ: എടത്തനാട്ടുകരയിൽ നീതി മെഡിക്കൽ ലാബ് എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു PEW ALN 1 Neethi Lab ulkadanam.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.