നെ​ന്മാ​റ, വ​ല്ല​ങ്ങി ദേ​ശ​ങ്ങളുടെ ആ​ന​ച്ച​മ​യ പ്ര​ദ​ർ​ശ​നം

നെന്മാറ-വല്ലങ്ങി വേല ഇന്ന്; വല്ലങ്ങിപ്പാടത്ത് ആവേശമൊഴുകും

നെ​ന്മാ​റ: വേ​ല​ക​ളു​ടെ വേ​ല​യെ​ന്ന് പു​ക​ഴ്ത്ത​പ്പെ​ടു​ന്ന നെ​ന്മാ​റ-​വ​ല്ല​ങ്ങി വേ​ല വെ​ള്ളി​യാ​ഴ്ച ആ​ഘോ​ഷി​ക്കും. ക​രി​യും ക​രി​മ​രു​ന്നും വ​ർ​ണ​ങ്ങ​ളും വാ​ദ്യ​മേ​ള​ങ്ങ​ളും സ​മ​ന്വ​യി​ക്കു​ന്ന വേ​ല​യെ വ​ര​വേ​ൽ​ക്കാ​നാ​യി കൂ​റ​യി​ട​ൽ മു​ത​ൽ ദി​വ​സ​ങ്ങ​ൾ നീ​ളു​ന്ന ദേ​ശ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ളു​ടെ പ​രി​സ​മാ​പ്തി​യാ​ണ് വേ​ല​ദി​നം.

പു​ല​ർ​വെ​ട്ടം തെ​ളി​യു​മ്പോ​ൾ മു​ത​ൽ ത​ന്നെ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ൾ ത​ട്ട​ക​മാ​യ നെ​ല്ലി​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​ത് എ​ല്ലാ വ​ർ​ഷ​ത്തെ​യും പ​തി​വാ​ണ്. മ​ധ്യാ​ഹ്ന​ത്തോ​ടെ വ​ല്ല​ങ്ങി​പ്പാ​ട​ത്തേ​ക്കൊ​ഴു​കു​ന്ന പു​രു​ഷാ​ര​ത്തി​ന്റെ ആ​ര​വ​ത്തി​ൽ​നി​ന്ന് ത​ന്നെ വേ​ല കാ​ണാ​നാ​യി ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​രു​ടെ ആ​വേ​ശം മ​ന​സ്സി​ലാ​ക്കാം.

മീ​ന​ച്ചൂ​ടി​നെ വ​ക​വെ​ക്കാ​തെ​യു​ള്ള വ​യ​ലു​ക​ളി​ലെ ജ​ന​ത്തി​ര​ക്ക് ഒ​ഴി​യു​ന്ന​ത് പ​ക​ൽ വേ​ല​ക്കും രാ​ത്രി വേ​ല​ക്കും ശേ​ഷം മാ​ത്രം. ഗം​ഭീ​ര​മാ​യ വെ​ടി​ക്കെ​ട്ടും ക​ർ​ണാ​ന​ന്ദ​ക​ര​മാ​യ വാ​ദ്യ​മേ​ള​ങ്ങ​ളും ക​ണ്ണു​ചി​മ്മാ​തെ കാ​ണാ​നാ​വു​ന്ന വ​ർ​ണ​ക്കാ​ഴ്ച​ക​ളും ഒ​രു​മി​ക്കു​ന്ന വേ​ല പൂ​ര​പ്രേ​മി​ക​ളു​ടെ സ്വ​പ്ന​മാ​ണ്.

വേലദിന ചടങ്ങുകൾ ഇങ്ങനെ

നെ​മ്മാ​റ: വേ​ല​ദി​ന​ത്തി​ൽ രാ​വി​ലെ നെ​ന്മാ​റ ദേ​ശ​ത്ത് ക്ഷേ​ത്ര പൂ​ജ​ക​ൾ​ക്ക് ശേ​ഷം വ​രി​യോ​ല വാ​യി​ച്ച് നി​റ​പ​റ എ​ഴു​ന്ന​ള്ള​ത്ത് തു​ട​ങ്ങും. വി​വി​ധ സ​മു​ദാ​യ​ക്കാ​ർ ന​ൽ​കു​ന്ന ക്ഷേ​ത്ര പ​റ​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം മ​ന്ദ​ത്ത് എ​ത്തി ഉ​ച്ച​യോ​ടെ പ​ഞ്ച​വാ​ദ്യ അ​ക​മ്പ​ടി​യോ​ടെ കോ​ലം ക​യ​റ്റും. എ​ഴു​ന്ന​ള്ള​ത്ത് ദേ​ശ​ത്തെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ൾ ചു​റ്റി പ​ഞ്ചാ​രി​യോ​ടെ വൈ​കു​ന്നേ​രം ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് അ​ണി​നി​ര​ക്കും.

വ​ല്ല​ങ്ങി ദേ​ശ​ത്ത് വേ​ല​ദി​ന​ത്തി​ൽ പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്ക് ശേ​ഷം വ​ല്ല​ങ്ങി ശി​വ​ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് പ​ഞ്ച​വാ​ദ്യ​വു​മാ​യി എ​ഴു​ന്ന​ള്ള​ത്ത് തു​ട​ങ്ങും. വൈ​കീ​ട്ട് നാ​ലോ​ടെ ബൈ​പാ​സ് റോ​ഡി​ന​ടു​ത്ത് അ​ണി​നി​ര​ക്കും. ആ​ദ്യം വ​ല്ല​ങ്ങി​യു​ടെ എ​ഴു​ന്ന​ള്ള​ത്ത് വേ​ല​ത്ത​ട്ട​ക​മാ​യ നെ​ല്ലി​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​മു​റ്റ​ത്ത് ക​യ​റും. പി​ന്നീ​ട് നെ​ന്മാ​റ ദേ​ശ​ത്തി​ന്റെ എ​ഴു​ന്ന​ള്ള​ത്തും കാ​വു​ക​യ​റും. ഇ​തോ​ടെ മേ​ള​പ്പെ​രു​ക്ക​മാ​യി. ഇ​രു ദേ​ശ​ത്തി​ന്റെ​യും കാ​വു​ക​യ​റ്റ​ത്തി​ന് ശേ​ഷ​മാ​ണ് ആ​ക​ർ​ഷ​ക​മാ​യ കു​ട​മാ​റ്റം.തു​ട​ർ​ന്നാ​ണ് ആ​വേ​ശ​മു​ണ​ർ​ത്തു​ന്ന പ​ക​ൽ വെ​ടി​ക്കെ​ട്ട്. ആ​ദ്യം വ​ല്ല​ങ്ങി​യും പി​ന്നീ​ട് നെ​ന്മാ​റ​യും വെ​ടി​ക്കെ​ട്ടി​ന് തി​രി​കൊ​ളു​ത്തും. ശേ​ഷം എ​ഴു​ന്ന​ള്ള​ത്തു​ക​ൾ അ​ത​ത് ദേ​ശ​മ​ന്ദ​ങ്ങ​ളി​ലേ​ക്ക് തി​രി​ക്കും. ഇ​തോ​ടെ പ​ക​ൽ വേ​ല​ക്ക് സ​മാ​പ്തി​യാ​വും. പി​ന്നീ​ട് താ​യ​മ്പ​ക​യോ​ടെ രാ​ത്രി വേ​ല തു​ട​ങ്ങു​ക​യാ​യി. പ​ഞ്ച​വാ​ദ്യ​ങ്ങ​ൾ ദേ​ശ​ങ്ങ​ളി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നാ​രം​ഭി​ക്കും. തു​ട​ർ​ന്ന് ക്ഷേ​ത്ര​സ​മീ​പ​ത്ത് എ​ഴു​ന്ന​ള്ള​ത്ത് അ​ണി​നി​ര​ക്കു​ന്ന​തോ​ടെ രാ​ത്രി വെ​ടി​ക്കെ​ട്ട്. ആ​ദ്യം നെ​ന്മാ​റ​യും പി​ന്നീ​ട് വ​ല്ല​ങ്ങി​യും വാ​നി​ൽ വ​ർ​ണ​ങ്ങ​ൾ ചാ​ർ​ത്തു​ന്ന ക​രി​മ​രു​ന്ന് വി​ദ്യ​യി​ൽ മ​ൽ​സ​രി​ക്കും. പാ​ണ്ടി​മേ​ള​ത്തോ​ടെ കാ​വു ക​യ​റി മു​ത്തു​ക്കു​ട​ക​ളും പ​റ​വാ​ദ്യ​വു​മാ​യി ദേ​ശ​മ​ന്ദ​ങ്ങ​ളി​ലേ​ക്ക് തി​രി​ക്കു​ന്ന എ​ഴു​ന്ന​ള്ള​ത്തു​ക​ൾ പി​റ്റേ​ന്ന് രാ​വി​ലെ തി​ട​മ്പി​റ​ക്കു​ന്നു. ഇ​തോ​ടെ വേ​ല​ക്ക് പ​ര്യ​വ​സാ​ന​മാ​കും.

Tags:    
News Summary - Nenmara-Vallangi vela today; excitement will be in full swing at Vallangipadam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.