എടത്തനാട്ടുകര കോട്ടപ്പള്ളയിൽ വീടിന് തീപിടിച്ചത് നാട്ടുകാർ അണക്കുന്നു
അലനല്ലൂർ: എടത്തനാട്ടുകര കോട്ടപ്പള്ളയിൽ വീടിന് തീപിടിച്ചു. കരുവള്ളി ഷമീമിന്റെ വീടിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചാർജ് ചെയ്യുന്നതിനിടെ ഇരുചക്ര വാഹനം കത്തി വീട്ടിലേക്ക് പടരുകയായിരുന്നു. വീടിനകത്തുള്ള വസ്തുകൾ കത്തി പിടിക്കുന്നതിന് മുമ്പ് തന്നെ തീ അണക്കാൻ കഴിഞ്ഞു. വ്യാഴാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. പുകയുയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം തുടങ്ങിയത്. പിന്നീട് വട്ടംമ്പലത്ത് നിന്ന് അഗ്നിശമന സേന എത്തി തീ പൂർണമായും അണച്ചു. പൊലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
വീട്ടുടമ ഈ സമയം അമ്പലപ്പാറയിലായിരുന്നു. ഉമ്മ ആമിനയും,സഹോദരി മുംതാസുമാണ് വീട്ടിലുണ്ടായിരുന്നത്. നാട്ടുകാരാണ് ഇവരെ പുറത്തെത്തിച്ചത്. കഴിഞ്ഞ വർഷവും ഇവിടെ ചാർജ് ചെയ്തിരുന്ന സ്കൂട്ടർ കത്തി നശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.