മാധ്യമം ഹെൽത് കെയറിന് വേണ്ടി പേഴുങ്കര മോഡൽ ഹൈസ്കൂൾ വിദ്യാർഥികൾ ശേഖരിച്ച 2,79,314 രൂപയുടെ ചെക്ക് മാധ്യമം ജില്ല ഫീൽഡ് കോഓഡിനേറ്റർ അബ്ദുസ്സലാം മേപ്പറമ്പിന്
സ്കൂൾ പ്രിൻസിപ്പൽ പുഷ്പരാജ് കൈമാറുന്നു
പാലക്കാട്: പേഴുങ്കര മോഡൽ ഹൈസ്കൂൾ പേരിനെ അന്വർഥമാക്കുന്ന രീതിയിൽ നന്മയുടെ എല്ലാ മേഖലകളിലും മാതൃകായോഗ്യമായ മുന്നേറ്റമാണ് നടത്തുന്നതെന്ന് മാധ്യമം ദിനപത്രം ജില്ല ഫീൽഡ് കോഓഡിനേറ്റർ അബ്ദുസ്സലാം മേപ്പറമ്പ് അഭിപ്രായപ്പെട്ടു. സ്കൂളിൽ വിദ്യാഭ്യാസ-കല-കായിക-സാംസ്കാരിക-സേവന മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികളെയും ജീവനക്കാരെയും ആദരിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ മാധ്യമം ഹെൽത്ത് കെയറിന് വേണ്ടി വിദ്യാർഥികൾ സ്വരൂപിച്ച 2,79,314 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമം കഞ്ചിക്കോട് മിനാർ സ്റ്റീൽ എം.ഡി ഡോ. ഷഫീഖ് ഉദ്ഘാടനം ചെയ്തു. നൂറുൽ ഹുദ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.പി. അലവി ഹാജി അധ്യക്ഷത വഹിച്ചു.
ഏറ്റവും കൂടുതൽ തുക ശേഖരിച്ച് ഒന്നാം സ്ഥാനം നേടിയ എട്ടാം ക്ലാസ് വിദ്യാർഥി ഷഹറ സക്കീർ ഹുസൈൻ, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അഞ്ചാം ക്ലാസ് വിദ്യാർഥി ഇവ സഹ്റ, മൂന്നാം സ്ഥാനം ലഭിച്ച മൂന്നാം ക്ലാസ് വിദ്യാർഥി എ. അൽ അമീൻ, അധ്യാപകരിൽ കൂടുതൽ സംഖ്യ സമാഹരിച്ച എ. അനീഷ എന്നിവർക്കുള്ള മാധ്യമത്തിന്റെയും സ്കൂളിന്റെയും ഉപഹാരങ്ങൾ ജില്ല ഫീൽഡ് കോഓഡിനേറ്റർ അബ്ദുസ്സലാം മേപ്പറമ്പ്, പാലക്കാട് ഏരിയ കോഓഡിനേറ്റർ അഷ്റഫ് തിരൂർ, പാലക്കാട് മാധ്യമം മാർക്കറ്റിങ് ഓഫിസർ സെയ്ദ് പറക്കുന്നം എന്നിവർ സമ്മാനിച്ചു. മോഡൽ ഹൈസ്കൂളിനുള്ള മാധ്യമത്തിന്റെ ഉപഹാരം പ്രിൻസിപ്പൽ പുഷ്പരാജ് ജില്ല കോഓഡിനേറ്ററിൽനിന്ന് ഏറ്റുവാങ്ങി. പ്രിൻസിപ്പൽ പുഷ്പരാജ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ പി.എം. ബഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.