മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് എ​ൽ.​ഡി.​എ​ഫ് റാ​ലി സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം പ്ര​കാ​ശ് കാ​രാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മോദി സർക്കാർ രാജ്യത്തെ വർഗീയമായി ധ്രുവീകരിച്ചു -പ്രകാശ് കാരാട്ട്

മുണ്ടൂർ: മോദി സർക്കാർ രാജ്യത്തെ വർഗീയമായി ധ്രുവീകരിച്ചതായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. മുണ്ടൂരിൽ എൽ.ഡി.എഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മതനിരപേക്ഷ സംസ്കാരം സംരക്ഷിച്ച എൽ.ഡി.എഫ് കഴിഞ്ഞ പത്ത് വർഷക്കാലം ജനങ്ങളെ ചേർത്ത് നിർത്തി.

അതിനാലാണ് ഇതുവരെ ഒരു വർഗീയ കലാപം പോലുമുണ്ടാകാതിരുന്നത്. വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ സർക്കാരാണ് എൽ.ഡി.എഫിന്റേത്. പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ നയിക്കാൻ എൽ.ഡി.എഫിന് മാത്രമെ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റി അംഗം ഒ.സി. ശിവൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എ. പ്രഭാകരൻ, എൽ.ഡി.എഫ് മലമ്പുഴ മണ്ഡലം കൺവീനർ നിതിൻ കണിച്ചേരി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Prakash Karat says Modi government has polarized the country communally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.