Posted On
date_range Updated On
date_range കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
കല്ലടിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരന് പരിക്ക്. കല്ലടിക്കോട് വാക്കോട് വഴുതനക്കുന്നേൽ അബ്രഹാമിന്റെ മകൻ ജിനോയിക്കാണ് (28) പരിക്കേറ്റത്. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച്ച രാത്രി 10.30 ന് വാക്കോട്ടെ വീട്ടിൽ നിന്ന് കല്ലടിക്കോട്ടേക്ക് പോകുന്ന വഴിയിലാണ് സംഭവം. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. ആറ് മാസത്തിനകം നാല് യാത്രക്കാർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.