പാലക്കാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എൻ.എം.ആർ. റസാഖ് വലിയങ്ങാടിയിൽ പര്യടനത്തിനിടെ
പാലക്കാട്: നുണകളും രാഷ്ട്രീയ അടവുകളും ഇനി പാലക്കാട്ട് ചെലവാകില്ലെന്നും സ്ഥാനാർഥിയുടെ പേരിലോ മതത്തിലോ അല്ല കാര്യമെന്നും മതേതരത്വം സംരക്ഷിക്കാൻ വിവേകത്തോടെ വോട്ട് ചെയ്യണമെന്നും പാലക്കാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എൻ.എം.ആർ. റസാഖ്.
വോട്ടർമാർ ഫാഷിസത്തിനെതിരെയുള്ള ആയുധമായി ബാലറ്റ് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനെതിരെ ഓരോരുത്തരും തങ്ങളുടെ സമ്മതിദാന അവകാശം ഉപയോഗിക്കണമെന്ന് ഓർമിപ്പിച്ചാണ് തിങ്കളാഴ്ച പര്യടനം മുന്നേറിയത്. ആവേശകരമായ സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും ലഭിച്ചത്.
പാളയം, ഡൊമ്പൻ കോളനി, എരുമക്കാര തെരുവ്, വലിയങ്ങാടി, പൂജാ നഗർ, ചോളോട്, മന്തക്കര, കൽപാത്തി, പുതുപ്പാളയം, തോണിപാളയം, നീളിക്കാട്, ആശാരിപൊറ്റ, ഒലവക്കോട് എന്നിവിടങ്ങളിൽ പര്യടനം നടത്തി. എൽ.ഡി.എഫ് നേതാക്കളായ ടി.കെ നൗഷാദ്, കെ. കൃഷ്ണൻകുട്ടി, സി.പി. പ്രമോദ്, മുരളി. കെ. താരേക്കാട്, അജിത് സക്കറിയ, വി. സരള, വി. സുരേഷ്, എം.എം. അഷ്ക്കർ, അഭിലാഷ് തച്ചങ്കാട്, എം. വിപിൻ ദാസ്, തോമസ്, സെലീന ബീവി, അബ്ദുൽ ഷുക്കൂർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.