പാലക്കാട്: നഗരത്തിൽ വീണ്ടും മോഷണശ്രമം. നഗരത്തിലെ പറക്കുന്നത്തെ ചില വീടുകളിലാണ് കഴിഞ്ഞ രാത്രി മോഷണശ്രമം നടന്നത്. വീടിന്‍റെ ഷീറ്റ് പൊളിക്കുന്ന ശബ്ദം കേട്ട് ആളുകൾ ഉന്നർന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. സംഭവം അറിഞ്ഞ പൊലീസും സ്ഥലത്ത് എത്തി. നീരാട്ടുകുളത്തെ സമീപത്തെ ക്ഷേത്രത്തിലും മോഷണശ്രമം നടന്നതായി പരാതിയുണ്ട്. രണ്ടാഴ്ച മുമ്പ് പറങ്കുന്നം സ്വദേശി ജാഫറിന്‍റെ വീട്ടിൽ മോഷണം നടന്നിരുന്നു. 30 പവൻ സ്വർണാഭരണങ്ങളും 1.5 ലക്ഷം രൂപയും വില കൂടിയ നാല് വാച്ചുകളുമാണ് മോഷണം പോയത്. ഈ കേസിൽ ഇതുവരെ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വെള്ളിയാഴ്ച പാലക്കാട്- മലമ്പുഴ റൂട്ടിൽ യാത്രക്കാരുടെ പോക്കറ്റടിച്ച വനിതയെ വെള്ളിയാഴ്ച ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യാത്രക്കാർ പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു. ഓരാഴ്ച മുമ്പും സമാന സംഭവം ഇതേ റൂട്ടിൽ ഉണ്ടായി. പാലക്കാട്- മലമ്പുഴ റൂട്ടിലായിരുന്നും അന്നും മോഷണശ്രമം നടന്നത്. നഗരത്തിലും പരിസര പ്രദേശങ്ങളിലും മോഷണം വർധിച്ചതോടെ നാട്ടുകാരും ഏറെ ഭയത്തിലാണ്. ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം നടക്കുന്നത്. മോഷണം വർധിച്ചതോടെ രാത്രികാല പരിശോധന ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.