കൊയ്​ത്ത്​ യന്ത്രത്തിന് അമിതവാടക ഈടാക്കുന്നെന്ന്​

പെരിങ്ങോട്ടുകുറുശ്ശി: രണ്ടാം വിള നെൽകൃഷി കൊയ്ത്ത്​ തുടങ്ങിയ കോട്ടായിയിലും പെരിങ്ങോട്ടുകുറുശ്ശിയിലും കൊയ്ത്ത്​ യന്ത്രത്തിന്​ അമിതവാടക ഈടാക്കുന്നെന്ന്​ പരാതി. ഒന്നാം വിള കൊയ്ത്തിന് മണിക്കൂറിന് 2200 രൂപ ഈടാക്കിയിരുന്നിടത്ത്​ ഇപ്പോൾ 600 രൂപ വർധിപ്പിച്ച്​ 2800 രൂപയാണ് ഈടാക്കുന്നതെന്ന്​ കർഷകർ പറഞ്ഞു. അമിത വാടക നിയന്ത്രിക്കാനും വാടക ഏകീകരിക്കാനുമായി കൊയ്തുയന്ത്ര ഏജന്‍റുമാരുടെ യോഗം വിളിക്കണമെന്നും കൃഷി ഓഫിസർ നേതൃത്വം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.