പട്ടാമ്പി: ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വാതില്‍പ്പടി സേവന പദ്ധതി തുടങ്ങി. ഗുണഭോക്തൃ കാർഡുകൾ നൽകി മുഹമ്മദ് മുഹ്സിന്‍ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ആറാം വാര്‍ഡ് പൊയിലൂരില്‍ ഒയാടിയില്‍ നീലി, വട്ടപ്പറമ്പില്‍ രാധ എന്നിവർക്കാണ് ഗുണഭോക്തൃ കാര്‍ഡ് നല്‍കിയത്. ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്ന 50 തദ്ദേശ സ്ഥാപനങ്ങളിൽ ഒന്നാണ് ഓങ്ങല്ലൂര്‍. ആശ്രയ, സ്നേഹിത, പാലിയേറ്റിവ് പദ്ധതി ഗുണഭോക്താക്കള്‍, ബഡ്സ് സ്കൂള്‍ കുട്ടികളുടെ കുടുംബങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 528 വീടുകളെയാണ് പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രതി ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡൻറ് ടി.പി. രജീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ജലജ ശശികുമാര്‍, കെ. പുഷ്പലത, വി. പ്രിയ പ്രശാന്ത്, മറ്റ് വാര്‍ഡ് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുതുതല പഞ്ചായത്തിലെ വാതിൽപ്പടി സേവനത്തിൻെറ പഞ്ചായത്തുതല ഉദ്ഘാടനവും വളണ്ടിയർ കാർഡ് വിതരണവും മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത 319 ഗുണഭോക്താക്കളും 79 വളണ്ടിയേഴ്സുമാണ് ഉള്ളത്. സമൂഹിക സുരക്ഷ പെൻഷൻ, ജീവൻരക്ഷാ മരുന്നുകൾ, ലൈഫ് സർട്ടിഫിക്കറ്റുകൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ ഫോം തയാറാക്കൽ, മസ്റ്ററിങ് എന്നിങ്ങനെ അഞ്ച് തരം സേവനങ്ങളാണ് ഓരോ വാർഡിലെയും ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക. വൈസ് പ്രസിഡൻറ് സി. മുകേഷ്, സ്റ്റാഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ, ബ്ലോക്ക് പഞ്ചായത്തംഗം കെ. ബിന്ദു, പഞ്ചായത്തംഗങ്ങളായ പി.ഡി. സുബീഷ്, ടി. ചന്ദ്രമോഹനൻ, എം. സുബൈദ, പി.വി. സജിത, ആശുപത്രി സൂപ്രണ്ട് ഡോ. രഞ്ജിത്ത്, കില ആർ.പി പി.വി. രാമദാസ്, സെക്രട്ടറി സി.പി. സുരേഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ: PEWPTB 63 ഓങ്ങല്ലൂരിൽ വാതിൽപ്പടി സേവനം മുഹമ്മദ് മുഹ്സിൻ എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.