കെ.എസ്​.ആർ.ടി.സി പണിമുടക്ക്​ രണ്ടാം ദിവസവും പൂർണം

പാലക്കാട്: കെ.എസ്.ആർ.ടി.സി‍യിലെ വിവിധ സർവീസ് സംഘടനകൾ സംയുക്തമായി പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് രണ്ടാം ദിവസവും ജില്ലയിൽ പൂർണം. പാലക്കാട്, വടക്കഞ്ചേരി, ചിറ്റൂർ, മണ്ണാർക്കാട് ഡിപ്പോകളിൽ നിന്ന്​ പ്രതിദിനം 146 സർവിസുകളാണുള്ളത്​. ഇവയെല്ലാം പൂർണമായും സ്തംഭിച്ചു. ജില്ലയിലെ 1200ഓളം ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തു. കെ.എസ്.ആർ.ടി.സി മാത്രമുള്ള നെല്ലിയാമ്പതി ഉൾപ്പെ​െടയുള്ള മേഖലയിലെ യാത്ര രണ്ടാം ദിവസവും തടസ്സപ്പെട്ടു. ദീപാവലി തിരക്ക് ഏറെയുള്ള പാലക്കാട്-വാളയാർ റൂട്ടിലൂം യാത്രാദുരിതം വർധിച്ചു. തമിഴ്നാട്ടിലേക്ക് മടങ്ങാനെത്തിയവർ പാലക്കാട് നിന്ന് വാളയാറിലേക്ക് ബസ് ലഭിക്കാതെ വലഞ്ഞു. സ്വകാര്യ ബസുകൾ തിക്കിത്തിരക്കിയായിരുന്നു വാളയാറിലേക്ക് യാത്രക്കാരെ കൊണ്ടുപോയത്. രണ്ടുദിവസത്തെ പണിമുടക്കിൽ 30 ലക്ഷം രൂപയുടെ വരുമാന നഷ്​ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായത്. ---------------------- പണിമുടക്കിന് രഹസ്യ പിന്തുണ നൽകി ഇടതുപക്ഷ സംഘടന പാലക്കാട്: പണിമുടക്കി​ൻെറ രണ്ടാം ദിനം ജില്ലയിൽ ഒരു സർവിസ് പോലും കെ.എസ്.ആർ.ടി.സിക്ക് നടത്താൻ കഴിയാതെ വന്നതോടെ മറ്റ് യൂനിയനുകൾ പ്രഖ്യാപിച്ച 48 മണിക്കൂർ സമരത്തിന് ഇടതുപക്ഷ സംഘടന രഹസ്യ പിന്തുണ നൽകിതായി ആരോപണം. ഇടതുപക്ഷ സംഘടന 24 മണിക്കൂർ പണിമുടക്കിനാണ് ആഹ്വാനം നൽകിയത്​. ഈ സംഘടനയിൽ 300ഓളം അംഗങ്ങളുണ്ടെന്നാണ് വിവരം. ഇടതു യൂനിയ​ൻെറ പണിമുടക്ക് സമയം അവസാനിച്ചിട്ടും ആരും ജോലിക്ക്​ എത്തിയില്ല. ഭരണകക്ഷിയിലെ സംഘടന സർക്കാറിനെതിരെ പണിമുടക്ക് പ്രഖ്യാപിച്ചത് ശരിയല്ലെന്ന അഭിപ്രായമാണ് പാർട്ടി നേതൃത്വത്തിന്. മറ്റ് സംഘടനകൾ 48 മണിക്കൂർ സമരം പ്രഖ്യാപിച്ചപ്പോൾ നടപടി ഭയന്നാണ് ഇടതുസംഘടന 24 മണിക്കൂർ പണിമുടക്കിന് തീരുമാനിച്ചതത്രെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.