കോട്ടായി: ഇറിഗേഷൻ വകുപ്പിൻെറ അനാസ്ഥയിൽ പാതയോരത്ത് അപകടഭീഷണിയായി തുറന്നിട്ട സ്ലൂയിസ്. കോട്ടായി പഞ്ചായത്തിലെ കരിയംകോട് മേക്കോണം കോളനി റോഡിൻെറ അരികിലാണ് മലമ്പുഴ കനാലിൻെറ പത്തടിയോളം താഴ്ചയും അഞ്ചടിയോളം വ്യാസവുമുള്ള 19ാം നമ്പർ സ്ലൂയിസ് തുറന്ന നിലയിൽ കിടക്കുന്നത്. പുറത്ത് കാട് വളർന്ന് നിൽക്കുന്നതിനാൽ പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത നിലയിലാണിത്. വാഹനങ്ങൾ അറിയാതെ അരികുചേർന്നാൽ അപകടത്തിൽ പെടാൻ സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. സൈക്കിൾ സവാരിക്കാരും കാൽനടയാത്രക്കാരും പേടിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. വളർത്തു മൃഗങ്ങൾ കുഴിയിൽ വീണ സംഭവങ്ങളും ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. സ്ലൂയിസ് ചുറ്റുഭാഗം കെട്ടി സംരക്ഷിക്കുകയോ സ്ലാബിട്ട് മൂടുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. PE- PRY - 2: കരിയംകോട് മേക്കോണം കോളനി റോഡിൻെറ അരികിലുള്ള മലമ്പുഴ കനാൽ സ്ലൂയിസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.