ബസ്​ ജീവനക്കാർ തമ്മിൽ തർക്കം; കെ.എസ്​.ആർ.ടി.സി ഡ്രൈവർക്ക്​ മർദനമേറ്റു

കുഴൽമന്ദം: ബസ്​ ജീവനക്കാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ കെ.എസ്​.ആർ.ടി.സി ഡ്രൈവർക്ക്​ മർദനമേറ്റു. കുഴൽമന്ദം പെലച്ചിരംകാട് സ്വദേശി സാവൽ ഹമീദിനാണ് (52) മർദനമേറ്റത്. ഇയാളെ കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്​ച വൈകീട്ട് അഞ്ചോടെ തോലന്നൂർ ജങ്ഷനിലായിരുന്നു സംഭവം. ബസിനെ മറികടക്കാൻ അനുവദിച്ചില്ലെന്നും സമയം തെറ്റിച്ചെന്നുമടക്കം ആരോപിച്ച്​ ഇരുവിഭാഗവും വാക്കുതർക്കത്തിൽ ഏർപ്പെടുകയും സ്വകാര്യബസ്​ ജീവനക്കാർ സാവൽ ഹമീദിനെ മർദിക്കുകയുമായിരുന്നെന്ന്​ നാട്ടുകാർ പറഞ്ഞു. പാലക്കാട് - തോലന്നൂർ റൂട്ടിൽ സ്വകാര്യ ബസ്, കെ.എസ്​.ആർ.ടി.സി ജീവനക്കാർ തമ്മിൽ തർക്കം സാധാരണമാണ്. പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഭേദപ്പെട്ട വരുമാനം ലഭിക്കുന്ന റൂട്ടാണിത്​. pew pkd09 പരിക്കേറ്റ സാവൽ ഹമീദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.