ചാലക്കുടി: ഉൽപാദന മേഖല മുഴുവന്‍ കുത്തകകളെ ഏൽപിക്കുന്ന ഭരണകാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നതെന്ന് എല്‍.ജെ.ഡി സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. യു.ഡി.എഫിലെ ഘടകകക്ഷിയായ ജനതാദള്‍ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ തൈവളപ്പിലിൻെറ നേതൃത്വത്തില്‍ എല്‍.ജെ.ഡിയിൽ ലയിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍.ജെ.ഡി തൃശൂർ ജില്ല പ്രസിഡൻറ് യൂജിന്‍ മോറേലി അധ്യക്ഷത വഹിച്ചു. ബഷീര്‍ തൈവളപ്പിലിന് എം.വി. ശ്രേയാംസ്കുമാര്‍ എം.പി പാര്‍ട്ടി പതാക കൈമാറി. അയ്നം ചന്ദ്രശേഖർ (തിരുവനന്തപുരം), ഡി. സുരേഷ് (കോട്ടയം), പ്രേമൻ ഇളയത്ത്, സലിം തോട്ടത്തിൽ (തൃശൂർ), മുഹമ്മദ് (മലപ്പുറം), ബി. ബിജു (കൊല്ലം), കുഞ്ഞുമൊയ്തു (പാലക്കാട്) എന്നിവരുടെ നേതൃത്വത്തിൽ 500ലധികം പ്രവർത്തകരാണ് എൽ.ജെ.ഡി.യിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.