ചികിത്സ സഹായ പിരിവി​െൻറ മറവിൽ തട്ടിപ്പ്; നാലുപേർ അറസ്​റ്റിൽ

ചികിത്സ സഹായ പിരിവി​ൻെറ മറവിൽ തട്ടിപ്പ്; നാലുപേർ അറസ്​റ്റിൽ മണ്ണാർക്കാട്: ചികിത്സ ധനസഹായ ഫണ്ടി​ൻെറ പേരിൽ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശികളായ നാലുപേരെ അറസ്​റ്റ്​ ചെയ്തു. ഇവർ ഉപയോഗിച്ച വാഹനവും നോട്ടീസുകളും പിടികൂടി. തിരുവിഴാംകുന്ന് കാപ്പുപറമ്പ്​ ഭാഗത്തുനിന്നാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇവരെ പിടികൂടിയത്. കരുവാരകുണ്ട് സ്വദേശികളായ എലിപ്പാറ്റ വീട്ടിൽ ശിവദാസ് (44), പട്ടിക്കാടൻ വീട്ടിൽ മുഹമ്മദ് ആരിഫ് (42), കുളത്തൂർ വീട്ടിൽ സുബ്രഹ്മണ്യൻ (38), പാണ്ടിക്കാട് സ്വദേശിയായ ഓ​ട്ടോ ഡ്രൈവർ തെച്ചിയോടൻ വീട്ടിൽ സക്കീർ (44) എന്നിവരാണ് പിടിയിലായത്. സൈതലവി എന്നയാൾക്കുള്ള ചികിത്സ സഹായമെന്ന പേരിലാണ് ഇവർ പിരിവ് നടത്തിയിരുന്നത്. ഓട്ടോയിൽ എത്തുന്ന സംഘം വീടുകളിൽ ബക്കറ്റുമായി കയറി പിരിവ് നടത്തുകയും നോട്ടീസുകൾ വിതരണം ചെയ്യുകയും ചെയ്യാറുണ്ടെന്നും കഴിഞ്ഞ മാസങ്ങളിലും ഇവർ ഈ ഭാഗങ്ങളിൽ വന്നിരുന്നെന്നും നാട്ടുകാർ പറയുന്നു. 14,000 രൂപയാണ്​ ഒരു ദിവസത്തെ കലക്​ഷനായി ഇവരുടെ കൈയിൽനിന്നും പിടിച്ചെടുത്തത്. കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് മണ്ണാർക്കാട് പൊലീസ് പറഞ്ഞു. ഫോട്ടോ mnrkd 1 vyajapiriv arrest വ്യാജ പണപ്പിരിവിന് അറസ്​റ്റിലായവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.