പാലക്കാട്: സി.എസ്.ബി സമരത്തെതുടർന്ന് രണ്ടാം ദിവസവും ജില്ലയിലെ എല്ലാ ശാഖകളും അടഞ്ഞുകിടന്നു. ജനവിരുദ്ധ ബാങ്കിങ് നയങ്ങൾ തിരുത്തുക, അശാസ്ത്രീയമായ തൊഴിൽ പരിഷ്കരണം അവസാനിപ്പിക്കുക, ശിക്ഷാ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. ജില്ല കേന്ദ്രത്തിൽ നടന്ന സമരം സി.െഎ.ടി.യു ഡിവിഷനൽ സെക്രട്ടറി ടി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന കമ്മിറ്റിയംഗം പി.വി. ജയദേവ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.