അച്യുതാനന്ദ​െൻറ പിറന്നാളിന് മരം നടീലുമായി ബ്ലോക്ക് പഞ്ചായത്ത്

അച്യുതാനന്ദ​ൻെറ പിറന്നാളിന് മരം നടീലുമായി ബ്ലോക്ക് പഞ്ചായത്ത് പറളി: മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്​റ്റ്​ നേതാവുമായ വി.എസ്. അച്യുതാനന്ദ​ൻെറ 98ാം പിറന്നാളിനോടനുബന്ധിച്ച് പാലക്കാട് ബ്ലോക്ക് പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ വഴുക്കപ്പാറ വാതക ശ്മശാനത്തിൽ 98 ഫലവൃക്ഷത്തൈകൾ നടുന്നതിന് തുടക്കം കുറിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സി. സേതുമാധവൻ തെങ്ങിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സജിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ലക്ഷ്മണൻ, ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൻ പ്രിയ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം നസീമ, വനമിത്ര അവാർഡ് ജേതാവ് കല്ലൂർ ബാലൻ, കല്ലൂർ ഹരിത ക്ലബ്​ പ്രസിഡൻറ്​ കെ.കെ.എ. റഹ്മാൻ, പരിസ്ഥിതി പ്രവർത്തകൻ ഉണ്ണികൃഷ്ണൻ, തൊഴിലുറപ്പു തൊഴിലാളികൾ, നാട്ടുകാർ എന്നിവർ വൃക്ഷത്തൈ നടീലിന് നേതൃത്വം നൽകി. PE- PRY - 2: വഴുക്കപ്പാറ വാതക ശ്മശാനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സി. സേതുമാധവൻ തെങ്ങിൻതൈ നടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.