അട്ടപ്പാടി ചുരം ശുചീകരണ പ്രവൃത്തികൾക്ക് തുടക്കം

അഗളി: ശുചിത്വമിഷൻ-സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ രണ്ട് വരെ അട്ടപ്പാടി ചുരം ശുചീകരണത്തിന് മുൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ സംയുക്​തമായാണ്​ പദ്ധതി നടപ്പാക്കുന്നത്​. ഏക ഉപയോഗ പ്ലാസ്​റ്റിക് സെപ്റ്റംബർ 20 മുതൽ നിരോധിക്കുകയാണ്. പൊതു ഇടങ്ങൾ ശുചീകരണം, അജൈവ മാലിന്യശേഖരണം, ഓഫിസുകളിൽ ഹരിതചട്ടം ഉറപ്പാക്കുക, ഹരിതകർമ സേനാംഗങ്ങളെ ആദരിക്കൽ, ശുചിത്വ സന്ദേശ യാത്ര, സംവാദങ്ങൾ എന്നിവ സംഘടിപ്പിക്കും. ചടങ്ങിൽ അഗളി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു കൃഷ്ണൻകുട്ടി അധ‍്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.കെ. മാത്യു ഉദ്ഘാടനം ചെയ്തു. അഗളി പഞ്ചായത്ത് സെക്രട്ടറി മുരുകേശ് ബാബു, ഇ.ഒ. രാമൻ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ. പ്രതാപൻ, വാർഡ് അംഗങ്ങളായ ജോസ് പനക്കാമറ്റം, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.