നെല്ലിയാമ്പതി ടൂറിസം പോയൻറുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന്

നെല്ലിയാമ്പതി: മേഖലയിലെ ടൂറിസം പോയൻറുകൾ സന്ദർശകർക്കായി തുറന്നതോടെ ഇവിടേക്ക് സഞ്ചാരികളുടെ വരവ് തുടങ്ങി. ടൂറിസം പോയൻറുകളിൽ ഒഴിവു ദിനങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രദേശങ്ങളിൽ ചുറ്റിയടിക്കുന്ന സന്ദർശകർ രോഗം പടർത്തുമെന്ന ഭീതിയിലാണ് നാട്ടുകാർ. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പലരും ഇവിടെയെത്തുന്നത്. ഇത് കൃത്യമായി നിരീക്ഷിക്കാൻ സംവിധാനമില്ല. ലോക്ഡൗണിനു ശേഷം ദിനംപ്രതി സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ട്. അധികൃതർ ജാഗ്രത പാലിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.