സ്​കൂൾ കെട്ടിടം ഉദ്​ഘാടനം

സ്​കൂൾ കെട്ടി​േടാദ്​ഘാടനം പത്തിരിപ്പാല: പത്തിരിപ്പാല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചുകോടി രൂപയുടെ കിഫ്ബി ഫണ്ടിൽ നിർമിച്ച പുതിയ കെട്ടിടം ചൊവ്വാഴ്ച ഉച്ചക്ക്​ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാഥിതിയായിരിക്കും. അഡ്വ. കെ. ശാന്തകുമാരി ശിലാഫലകം അനാച്ഛാദനം ചെയ്യും. ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്കൂൾ പി.ടി.എ പ്രസിഡൻറ്​ ഒ. സുരേഷും വാർഡ്​ അംഗം എ.എ. ശിഹാബും പറഞ്ഞു. ചിത്രം - പത്തിരിപ്പാല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.