അധിക വരുമാനത്തിന് മത്സ്യകൃഷി അനുയോജ്യമെന്ന്​

ചിറ്റൂർ: സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങള്‍ക്ക് അധിക വരുമാനത്തിന് മത്സ്യകൃഷി അനുയോജ്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ചിറ്റൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം അത്തിക്കോട് സ്വദേശി ജോണ്‍ ബെനഡിക്റ്റി​ൻെറ കൃഷിയിടത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. മുരുകദാസ് അധ്യക്ഷത വഹിച്ചു. നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. അനീഷ ആദ്യ വിൽപന നടത്തി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. സുഗന്ധകുമാരി, ജില്ല പഞ്ചായത്ത് അംഗം മിനി മുരളി, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. സുജാത, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സതീഷ്, സ്​റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാരായ പി. അനിത, വി. രാജേഷ്, കല, കെ. മുത്തു എന്നിവർ പങ്കെടുത്തു. (പടം pew minister. ജനകീയ മത്സ്യകൃഷി പദ്ധതിയുടെ മത്സ്യ വിളവെടുപ്പ് ഉദ്ഘാടനം അത്തിക്കോട് സ്വദേശി ജോണ്‍ ബെനഡിക്റ്റി​ൻെറ കൃഷിയിടത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.