പാലക്കാട്: നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിൻെറ ഭാഗമായി നഗരത്തിൽ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ സംഘടിപ്പിച്ചു. പാലക്കാട് കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽ വി.കെ. ശ്രീകണ്ഠൻ എം.പി ഫ്ലാഗ് ഓഫ് ചെയ്തു. നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കായികതാരം പി.യു. ചിത്ര ഫിറ്റ് ഇന്ത്യ പ്രതിജ്ഞ ചൊല്ലി. നഗരസഭ ചെയർമാൻ ഇ. കൃഷ്ണദാസ് സംസാരിച്ചു. രക്തസാക്ഷി മണ്ഡപം മുതൽ അകത്തേത്തറ ശബരി ആശ്രമം വരെ നടത്തിയ ഫ്രീഡം റണിൽ നെഹ്‌റു യുവകേന്ദ്ര, നാഷനൽ സർവിസ് സ്കീം വളൻറിയർമാർ പങ്കെടുത്തു. ശബരി ആശ്രമത്തിൽ നടന്ന സമാപന സമ്മേളനം എ. പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിത ആനന്ദകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശബരി ആശ്രമം സെക്രട്ടറി ടി. ദേവൻ, നാഷനൽ സർവിസ് സ്കീം ജില്ല കോഓഡിനേറ്റർ മുഹമ്മദ് റഫീഖ്, ഫീൽഡ് പബ്ലിസിറ്റി ഓഫിസർ എം. സ്മിതി, എൻ. കർപ്പകം, എസ്. ശ്രീജിത്ത്, സി. സൂര്യ, ആർ. ശ്രീജിത്ത്, കെ.എസ്. ജിതിൻ എന്നിവർ പങ്കെടുത്തു. തുടർന്ന് ഫീൽഡ് ഔട്ട്‌റീച് ബ്യൂറോയുടെ ആഭ്യമുഖ്യത്തിൽ ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു. p3 freedom നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിൻെറ ഭാഗമായി നഗരത്തിൽ നടത്തിയ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.