സോളാര്‍ പ്ലാൻറ് ഉദ്ഘാടനം ഇന്ന്

പാലക്കാട്: സംസ്ഥാന വൈദ്യുതി ബോര്‍ഡി​ൻെറ സൗര പദ്ധതിയിൽ ചിറ്റൂര്‍ അമ്പാട്ട് പാളയം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ സ്ഥാപിച്ച 46 കിലോവാട്ട് സോളാര്‍ പ്ലാൻറി​ൻെറ ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ശനിയാഴ്ച രാവിലെ 11ന് നിര്‍വഹിക്കും. ചിറ്റൂര്‍-തത്തമംഗമലം നഗരസഭ ചെയര്‍പേഴ്‌സൻ കെ.എല്‍. കവിത അധ്യക്ഷത വഹിക്കും. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും കെ.എസ്.ഇ.ബി.എല്‍ ഡയറക്ടറുമായ അഡ്വ. വി. മുരുകദാസ് സോളാര്‍ പ്ലാൻറ് ഉടമ്പടി കൈമാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.