സ്ത്രീകള്‍ നിയമ സംവിധാനങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തണം -വനിത കമീഷന്‍

പാലക്കാട്: ഗാര്‍ഹിക അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളില്‍ സ്ത്രീകള്‍ സമയോചിതമായ ഇടപെടലുകള്‍ നടത്തി നിയമ സംവിധാനങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് വനിത കമീഷന്‍ അംഗം ഷിജി ശിവജി ആവശ്യപ്പെട്ടു. ജില്ലയില്‍ വനിത കമീഷന്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ പരാതികള്‍ പരിശോധിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകളെ സംരക്ഷിക്കാനായി ഗാര്‍ഹിക അതിക്രമ നിരോധന നിയമം, പൊലീസ് സംവിധാനങ്ങള്‍ എന്നിവ നിലവിലുണ്ടെങ്കിലും നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ മൂലം സ്ത്രീകള്‍ ആത്മഹത്യ ചെയ്യുകയോ ദുരിതമനുഭവിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ജില്ല പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ 61 പരാതികളാണ് ലഭിച്ചത്. ഇതില്‍ 20 എണ്ണം പരിഹരിച്ചു. രണ്ടു പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചിട്ടുണ്ട്. അദാലത്തില്‍ മൂന്ന് അഭിഭാഷകര്‍, രണ്ട് കൗണ്‍സിലര്‍മാര്‍ എന്നിവരും പങ്കെടുത്തു. (പടം. P3 vanitha commission. ജില്ല പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച വനിത കമീഷന്‍ മെഗാ അദാലത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.