പട്ടാമ്പി: ഡി.വൈ.എഫ്.ഐ വിളയൂർ മേഖല കമ്മിറ്റി പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം എത്തിച്ചുനൽകി. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവം കാമ്പയിൻെറ ഭാഗമായാണ് വിളയൂർ മേഖലയിലെ വിവിധ വീടുകളിൽ തയാറാക്കിയ ഭക്ഷണപ്പൊതികൾ ആശുപത്രിയിലെത്തിച്ചത്. സി.പി.എം ഏരിയ സൻെറർ അംഗം ടി. ഗോപാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. മേഖല പ്രസിഡൻറ് ടി. ഷിബു അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ടി. ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. ബേബി ഗിരിജ, ബ്ലോക്ക് ട്രഷറർ കെ.പി. നൗഫൽ, സി.പി.എം ലോക്കൽ സെക്രട്ടറി വി. ഉമ്മർ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി പി.വി. ജയപ്രകാശൻ സ്വാഗതവും നവീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.