പട്ടാമ്പി: ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും താലൂക്കിൽ വ്യാപക നാശനഷ്ടം. തിരുവേഗപ്പുറ വില്ലേജിലെ ചെമ്പ്ര ചോലക്കാവിൽ വള്ളിയുടെ വീടിനുമുകളിൽ തെങ്ങു വീണ് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. ഓങ്ങല്ലൂർ വില്ലേജിലെ കരിമ്പുള്ളി കൂട്ടായി പറമ്പിൽ ബഷീർ, മരുതൂർ നൂർ കുട്ടി റാവുത്തറുടെ മകൻ സിദ്ദീഖ് എന്നിവരുടെ വീടുകളുടെ മുകളിലും മരംവീണ് ഭാഗികമായി നഷ്ടങ്ങൾ സംഭവിച്ചു. കൊപ്പം വില്ലേജിൽ മണ്ണേങ്ങോട് അത്താണിയിൽ പാണ്ടൻ കുളങ്ങര വീട്ടിൽ ജയൻ, പന്നിയംകുന്നിൽ ചന്ദ്രൻ എന്നിവരുടെ വീടിനു മുകളിൽ തെങ്ങു വീണ് മേൽക്കൂര തകർന്നു. മണ്ണേങ്ങോട് നരിപ്പറമ്പ് ലക്ഷം വീട് കോളനിയിൽ മുഹമ്മദ് ഹുസൈൻെറ വീടിനു മുകളിൽ കവുങ്ങ് വീണും നാശനഷ്ടങ്ങളുണ്ടായി. നാശനഷ്ടം സംഭവിച്ച വീട്ടുടമകളോട് അതത് വില്ലേജ് ഓഫിസർമാർക്ക് അപേക്ഷ കൊടുക്കാൻ നിർദേശം നൽകിയതായി പട്ടാമ്പി താലൂക്ക് തഹസിൽദാർ അറിയിച്ചു. ഫോട്ടോ PEWPTB 301 chembra valli കാറ്റിൽ തകർന്ന ചെമ്പ്ര ചോലക്കാവിൽ വള്ളിയുടെ വീട് PEWPTB 302 koppam raju കാറ്റിലും മഴയിലും കൊപ്പം അത്താണിയിൽ ജയൻെറ വീടിന് മുകളിൽ തെങ്ങ് വീണപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.