അലനല്ലൂർ: സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തഞ്ചാം വാർഷികം ആസാദി കാ അമൃത മഹോത്സവം കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. ഓൺലൈൻ മീറ്റ് ഇന്ത്യ@75 സാഹിത്യകാരൻ കെ.പി.എസ്. പയ്യനെടം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി. ജയശ്രീ പതാക ഉയർത്തി. പ്രധാനാധ്യാപിക എ. രമണി സന്ദേശം നൽകി. കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കല്ലടി അബ്ദുവിനെ ചടങ്ങിൽ ആദരിച്ചു. അലനല്ലൂർ ജി.വി.എച്ച്.എസ്.എസിൽ പ്രധാനാധ്യാപകൻ പി. സക്കീർ ഹുസൈൻ പതാക ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.