മണ്ണാർക്കാട്: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മൻെറ് (കെ.എസ്.ടി.എം) 'പൊതുവിദ്യാഭ്യാസം പ്രചാരണമല്ല പ്രതിവിധിയാണ് വേണ്ടത്' സംസ്ഥാന കാമ്പയിൻെറ ഭാഗമായി സബ്‌ജില്ല കമ്മിറ്റി മണ്ണാർക്കാട് എ.ഇ.ഒ ഓഫിസിന് മുന്നിൽ നിൽപ് സമരം നടത്തി. വെൽഫെയർ പാർട്ടി മണ്ണാർക്കാട് മണ്ഡലം പ്രസിഡൻറ് കെ.വി. അമീർ ഉദ്ഘാടനം ചെയ്തു. എൻ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.ടി. ശൈഖ് മുത്തുട്ടി മുഖ്യപ്രഭാഷണം നടത്തി. സബ്ജില്ല പ്രസിഡൻറ് സി. അഷറഫ്, അസെറ്റ് താലൂക്ക് കമ്മിറ്റി ചെയർമാൻ പി. മുഹമ്മദ്, സി. സക്കീർ ഹുസൈൻ, കെ. ഹംസ, സി.കെ. അനീസ്, മീഡിയ കൺവീനർ എ. ഹസനുൽ ബന്ന എന്നിവർ സംസാരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർക്ക് നിവേദനം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.