പട്ടാമ്പി: കിഴായൂരിന് ഇനി ചിക്കു ഓർമകളാണ്. നാട്ടുകാരുടെയും കൂട്ടുകാരുടെയും പ്രിയപ്പെട്ട ചിക്കുവായിരുന്ന കാർമുകിൽ വീട്ടിൽ പരേതനായ കാട്ടിൽ മഠത്തിൽ ശങ്കരൻ കുട്ടിയുടെ മകൻ അരുൺ പഞ്ചാബിലെ ജലന്ധർ മിലിറ്ററി ആശുപത്രിയിൽ ഞായറാഴ്ചയാണ് മരിച്ചത്. വായുസേന ഉദ്യോഗസ്ഥനായിരുന്ന അരുൺ ബോഡി ബിൽഡിങ് രംഗത്ത് നാടിനഭിമാനമായിരുന്നു. 2007ൽ ദേശീയ തലത്തിൽ മിസ്റ്റർ ഇന്ത്യ സിൽവർ മെഡൽ നേടി. ബോഡി ബിൽഡിങ് പരിശീലകനെന്ന നിലയിലും മികച്ച സംഭാവനകൾ നൽകി. ഭൗതിക ശരീരം വിമാനമാർഗം നെടുമ്പാശ്ശേരി വഴി വീട്ടിലെത്തിച്ചു. കോയമ്പത്തൂരിൽനിന്ന് ഉന്നത സൈനികോദ്യോഗസ്ഥർ വീട്ടിലെത്തി ദേശീയപതാക പുതപ്പിച്ച് ആദരമർപ്പിച്ചു. ഉറ്റവരുടെ അന്ത്യാഞ്ജലിക്ക് ശേഷം ചെറുതുരുത്തി പുണ്യതീരത്ത് അന്ത്യകർമങ്ങൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.