കൂറ്റനാട്: മേഴത്തൂര്‍ കോടനാട് സ്പിരിറ്റ് പിടികൂടിയ കേസിലെ പ്രതിയെ ഇനിയും പിടികൂടിയില്ല. മേഴത്തൂര്‍ കോടനാട് തുരുത്ത് അഖില വിഹാറിൽ അജിത്ത് കുമാറിനെയാണ് പിടികിട്ടാത്തത്. ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരുകയാെണന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഉന്നതരുടെ ഇടപെടലുകളാണ് ഇയാളെ കണ്ടെത്തുന്നതിന് തടസ്സമാകുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഇയാളുടെ വീടിൻെറ വിറകുപുരയില്‍ സൂക്ഷിച്ച 2200 ലിറ്റര്‍ സ്പിരിറ്റ് അധികൃതര്‍ പിടികൂടിയത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍ ഊര്ജിതമാെണന്ന് പറയുന്നതല്ലാതെ കണ്ടെത്തിയില്ല. നേരത്തേ പിടികൂടിയ സംഭവങ്ങളിലും യഥാർഥ ഉടമകളെ കസ്റ്റഡിയിലെടുത്തിട്ടിെല്ലന്നത് മേഖലയിലെ സ്പിരിറ്റ് കടത്തിലെ ഉന്നതബന്ധം മറനീക്കി പുറത്തുവരുന്നതാണ്. ഓണക്കാലത്ത് ലഹരി കൂടിയ വ്യാജക്കള്ള് നിർമിക്കാൻ എത്തിച്ചതാണ് പിടികൂടിയ സ്പിരിറ്റെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.