പാലക്കാട്: ആക്ഷൻ കൗൺസിൽ. വിഷയമുന്നയിച്ച് ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയതായി മരിച്ച ശിവരാജൻെറ ഭാര്യ വിനിത വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശിവരാജൻെറ മരണം അപകടമരണമാക്കി തീർക്കാൻ പൊലീസും പഞ്ചായത്ത് പ്രസിഡൻറും നടത്തുന്ന പ്രചാരണം യഥാർഥ പ്രതികളെ രക്ഷിക്കാൻ നടത്തുന്ന തിരക്കഥയുടെ ഭാഗമാണെന്ന് സമരസമിതി രക്ഷാധികാരി വിളേയാടി ശിവൻകുട്ടി പറഞ്ഞു. ജൂെലെ 24ന് കാണാതായ ശിവരാജൻെറ മൃതദേഹം 26നാണ് ഡാമിൽ കണ്ടെത്തിയത്. ഇതിനിടെ പൊലീസും ഫയർേഫാഴ്സും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മൃതദേഹത്തിൽ ചെവിക്ക് സമീപമുണ്ടായിരുന്ന പാട് ആമ കടിച്ചതാണെന്ന് വ്യാഖ്യാനിക്കുകയാണ് അധികൃതർ ചെയ്തത്. മാത്രമല്ല മീനുകളടക്കം ജലജീവികൾ മൃതദേഹത്തിൽ കടിച്ചിരുന്നില്ല. നിലവിൽ പോസ്റ്റ്മോർട്ടംറിപ്പോർട്ട് തിരുത്താനുള്ള നീക്കമാണ് നടത്തുന്നത്. കൃത്യമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. ശിവരാജൻെറ സഹോദരൻ തങ്കരാജ്, സമരസമിതി ഭാരവാഹികളായ കെ. വാസുദേവൻ, മായിപ്പൻ നീലിപ്പാറ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.