കൊച്ചി: 2027ഓടെ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന എഫ്.എം.സി.ജി (ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ്) പാർക്ക് സ്ഥാപിക്കാനുള്ള നിർദേശം ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് േകാമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) പ്രതിനിധിസംഘം സംസ്ഥാന സർക്കാറിന് സമർപ്പിച്ചു. ഇതിന് പാലക്കാട് ജില്ലയിൽ 500 ഹെക്ടർ കണ്ടെത്തണമെന്നാണ് നിർദേശം. പാർക്കിൻെറ രൂപരേഖ ഫിക്കി കർണാടക ചെയർമാൻ കെ. ഉല്ലാസ് കാമത്തിൻെറ നേതൃത്വത്തിലെ പ്രതിനിധിസംഘം വ്യവസായമന്ത്രി പി. രാജീവിന് സമർപ്പിച്ചു. പാരിസ്ഥിതികപ്രശ്നങ്ങൾ സൃഷ്ടിക്കാത്ത ഉൽപാദന മേഖലയെന്ന നിലയിൽ പാർക്ക് വികസിപ്പിക്കുന്നതിന് എല്ലാ സഹകരണവും ഫിക്കി വാഗ്ദാനം ചെയ്തതായി മന്ത്രി പറഞ്ഞു. വ്യവസായ-വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം, കിൻഫ്ര എം.ഡി സന്തോഷ് കോശി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർ ഡോ. എം.ഐ. സഹദുല്ല, കർണാടക സ്റ്റേറ്റ് കൗൺസിൽ മേധാവി ഷാജു മംഗളം, കേരള സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യു എന്നിവരാണ് ചർച്ചയിൽ പങ്കെടുത്ത മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.