മണ്ണാർക്കാട്: ചങ്ങലീരിയിൽ ഗർഭിണി തൂങ്ങി മരിച്ച സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു. ചങ്ങലീരി തെക്കുംപാടത്ത് അബ്ബാസിൻെറ മകൾ റുസ്‌നിയ ജബീൻ (22) ആണ് മരണപ്പെട്ടത്. യുവതിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് തെങ്കര വെള്ളാരംകുന്ന് ആറാടൻ മുസ്തഫക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് യുവതിയെ വീടിനകത്തെ മുറിയിൽ തൂങ്ങി മരിച്ചതായി വീട്ടുകാർ കണ്ടത്. മരണം സ്ത്രീധനത്തെ ചൊല്ലിയുണ്ടായ നിരന്തരമായ പീഡനത്തെ തുടർന്നാണെന്നാണ് യുവതിയുടെ കുടുംബത്തിൻെറ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.