പാലക്കാട്: 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പിൻെറ ആഭിമുഖ്യത്തില്‍ വോട്ടിങ് പ്രചാരണ പരിപാടിയുടെ ഭാഗമായി വോട്ടര്‍പ്പട്ടികയില്‍ ഏറ്റവും കൂടുതല്‍ കന്നിവോട്ടര്‍മാരെ ഉള്‍പ്പെടുത്തിയ കോളജുകള്‍ക്കുള്ള ട്രോഫി ജില്ല കലക്ടര്‍ വിതരണം ചെയ്തു. നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കോളജുകളില്‍ നടത്തിയ കാെമ്പയ്നില് അഹല്യ കോളജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി അധികൃതര്‍ ജില്ല കലക്ടര്‍ മൃണ്മയി ജോഷിയില്‍നിന്ന് ട്രോഫി ഏറ്റുവാങ്ങി. നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മൻെറ്-മുണ്ടൂര്‍, വി.ടി.ബി കോളജ്-ശ്രീകൃഷ്ണപുരം, കോളജ് ഓഫ് അപ്ലൈഡ് സയന്‍സ്-വടക്കഞ്ചേരി, എ.എം.സി കോളജ്-ഒറ്റപ്പാലം എന്നീ കോളജുകള്‍ പ്രോത്സാഹന സമ്മാനത്തിനര്‍ഹരായി. ------------------------- െഗസ്റ്റ് അധ്യാപക ഒഴിവ് പാലക്കാട്: ചിറ്റൂര്‍ ഗവ. കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ െഗസ്റ്റ് അധ്യാപക ഒഴിവ്. യു.ജി.സി നെറ്റ് ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാര്‍ക്കുള്ളവരേയും പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യണം. താൽപര്യമുള്ളവര്‍ ആഗസ്റ്റ് ഒമ്പതിന് രാവിലെ 10.30ന് ബയോഡാറ്റയും അനുബന്ധ രേഖകളുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍: 9447425551.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.