പാലക്കാട്: എഫ്.സി.െഎ ഗോഡൗണുകളിൽനിന്ന് വിതരണത്തിനെത്തുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരമടക്കം വിഷയങ്ങളിൽ പരാതിയുയർന്നതോടെ നടപടിയുമായി പൊതുവിതരണവകുപ്പ്. താലൂക്ക് സപ്ലൈ ഓഫിസർമാരെ ഗോഡൗണുകളിൽ പരിശോധന ഉദ്യോഗസ്ഥരായി നിയോഗിച്ച് ഉത്തരവിറങ്ങി. എഫ്.സി.ഐയിൽനിന്ന് കീറിയ മോശം ചാക്കുകളിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത് ഗുണമേന്മയെ ബാധിക്കുന്നതായി പരാതിയുയർന്നിരുന്നു. ചാക്കുകളിൽ അളവ് ധാന്യങ്ങളില്ലാത്തതും പരാതിക്ക് വഴിെവച്ചു. ഇത് മറയാക്കി ഒരുവിഭാഗം ഭക്ഷ്യധാന്യങ്ങൾ തിരിമറി നടത്തുന്നതായും പരാതിയുണ്ട്. ഇതു പരിഗണിച്ചാണ് ഓണത്തോടനുബന്ധിച്ച് ജില്ലയിൽ ഭക്ഷ്യധാന്യ വിതരണം സുഗമമാക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫിസർമാരെയും റേഷനിങ് ഇൻസ്പെക്ടർമാരെയും ഒലവക്കോട്, വടക്കാഞ്ചേരി മുളങ്കുന്നത്തുകാവ് എഫ്.സി.ഐകളിൽ നിയമിച്ചത്. പാലക്കാട്, ഒറ്റപ്പാലം, ചിറ്റൂർ, മണ്ണാർക്കാട്, ആലത്തൂർ താലൂക്കിലെ ജീവനക്കാരെ ഒലവക്കോടും പട്ടാമ്പി താലൂക്കിലെ ജിവനക്കാരെ വടക്കാഞ്ചേരി മുളങ്കുന്നത്തുകാവ് എഫ്.സി.ഐയിലുമാണ് ജില്ല സപ്ലൈ ഓഫിസർ നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.