തൃശൂർ: ഓൺലൈൻ പഠനം വിദ്യാർഥികളിൽ സൃഷ്ടിക്കുന്ന സമ്മർദം എങ്ങനെ ശാസ്ത്രീയമായി ലഘൂകരിക്കാം എന്ന് മാതാപിതാക്കൾക്ക് മനസ്സിലാക്കി കൊടുക്കുന്ന പദ്ധതിയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടപ്പാക്കുന്ന 'മക്കൾക്കൊപ്പം 'പരിപാടിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. 'മക്കൾക്കൊപ്പം' പദ്ധതിയുടെ തൃശൂർ ജില്ല തല ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എസ്. ജയ ലോഗോ പ്രകാശനം നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീന പായങ്ങാട്ടിൽ കൈപ്പുസ്തകം പ്രകാശനം ചെയ്തു. മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവീസ് മുഖ്യാതിഥിയായി. തൃശൂർ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹനൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല പ്രസിഡൻറ് ഡോ. കെ. വിദ്യാസാഗർ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി. വല്ലഭൻ തുടങ്ങിയവർ സംബന്ധിച്ചു. തൃശൂർ ജില്ലയിലെ വിദ്യാലയങ്ങളിലെ അഞ്ചു ലക്ഷത്തിലധികം വിദ്യാർഥികളോടും രണ്ടര ലക്ഷം രക്ഷിതാക്കളോടുമാണ് 'മക്കൾക്കൊപ്പം' പരിപാടിയിലൂടെ വരും ദിനങ്ങളിൽ സംവദിക്കുക. tcr makalkoppam: 'മക്കൾക്കൊപ്പം' പദ്ധതിയുടെ തൃശൂർ ജില്ല തല ഉദ്ഘാടനം ഓൺലൈൻ വഴി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.