പത്തിരിപ്പാല: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ മൗണ്ട്സീന സ്കൂൾ അധികൃതർ അഭിനന്ദിച്ചു. 17ാം വർഷമാണ് തുടർച്ചയായി 100 ശതമാനം വിജയം നേടുന്നത്. ഇത്തവണ എട്ടുവിദ്യാർഥികളാണ് സമ്പൂർണ എ വൺ നേടി വിജയിച്ചത്. 15 വിദ്യാർഥികൾ നാല് എ വൺ നേടുകയും 28 കുട്ടികൾ 90 ശതമാനം മാർക്ക് നേടുകയും ചെയ്തു. ആകെ പരീക്ഷ എഴുതിയ 176 വിദ്യാർഥികളിൽ 60 ശതമാനം വിദ്യാർഥികളും ഡിസ്‌റ്റിങ്ഷൻ നേടിയാണ് വിജയിച്ചതെന്നും അധികൃതർ പറഞ്ഞു. വിജയികളായ മുഴുവൻ വിദ്യാർഥികളെയും അധ്യാപകരെയും മൗണ്ട്സീന ഗ്രൂപ് ചെയർമാൻ കെ.കെ. മമ്മുണ്ണി മൗലവി, വൈസ് ചെയർമാൻ ഉസ്മാൻ ആലത്തൂർ, ബി.എസ്.കെ.ടി സെക്രട്ടറി കെ.പി. അബ്ദുൽ റഹ്മാൻ, മൗണ്ട്സീന ഗ്രൂപ് സി.ഇ.ഒ കെ. അബ്ദുൽ അസീസ് കള്ളിയത്ത്, മാനേജർ കെ. അബ്ദുൽ സലാം, മാനേജിങ് കമ്മിറ്റി അംഗം പി.എ. ഷംസുദ്ദീൻ, മൗണ്ട്സീന പ്രിൻസിപ്പൽ ഡോ. കെ.എസ്. വിനോദ്, വൈസ് പ്രിൻസിപ്പൽ കെ. ശ്രീലത, പി.ടി.എ പ്രസിഡൻറ് കെ.ജി. ഷാജഹാൻ, മദർ പി.ടി.എ പ്രസിഡൻറ് ബി.എ. നൗഫിയ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.