പാലക്കാട്: ജില്ല ആശുപത്രിയില്‍ കാത്ത്ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താൽപര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം hrdistricthospitalpkd@gmail.comൽ ആഗസ്റ്റ് ഏഴിന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2533327, 2534524. ----------------- സിവില്‍ സര്‍വിസ് അക്കാദമിയില്‍ പ്രവേശനം പാലക്കാട്: ഗവ. വിക്ടോറിയ കോളജ് കാമ്പസിലുള്ള സംസ്ഥാന സിവില്‍ സര്‍വിസ് അക്കാദമിയില്‍ 2021-22 അക്കാദമിക് വര്‍ഷത്തെ കോഴ്‌സുകളിലേക്ക് ആഗസ്റ്റ് അഞ്ച് മുതല്‍ പ്രവേശനം ആരംഭിക്കും. താൽപര്യമുള്ളവര്‍ക്ക് ആഗസ്റ്റ് അഞ്ച് മുതല്‍ 13 വരെ www.ccek.org, www.kscsa.org മുഖേന ഫീസ് അടക്കാം. ക്ലാസുകള്‍ ആഗസ്റ്റ് 14ന് ഓണ്‍ലൈനായി ആരംഭിക്കും. ഫോണ്‍: 0491-2576100, 8281098869. ---------------------------------- ക്ലോത്തിങ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സ് പ്രവേശനം പാലക്കാട്: കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്‌നോളജിയില്‍ ഒരുവര്‍ഷത്തെ ക്ലോത്തിങ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിലേക്ക് ആഗസ്റ്റ് 13 വരെ അപേക്ഷിക്കാം. അപേക്ഷ ഫോറവും കോഴ്‌സ് ഗൈഡും ലഭിക്കുന്നതിന് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്‌നോളജി, കണ്ണൂര്‍ പി.ഒ, കിഴുന്ന, തോട്ടട വിലാസത്തില്‍ 100 രൂപയുടെ ഡി.ഡി സഹിതം www.iihtkannur.ac.in ലോ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കാം. ഫോണ്‍: 0497-2835390.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.