മൈക്രോ കെണ്ടയ്ൻമൻെറ് സോൺ: കണക്ക് തെറ്റെന്ന് മൈക്രോ കെണ്ടയ്ൻമൻെറ് സോൺ: കണക്ക് തെറ്റെന്ന് മണ്ണൂർ: ട്രിപ്ൾ ലോക്ഡൗണിൽനിന്ന് മുക്തമായ മണ്ണൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് വീണ്ടും മൈക്രോസോണായി പ്രഖ്യാപിച്ചതോടെ ദുരിതത്തിലായി ജനങ്ങൾ. നാല് കോവിഡ് കേസുകൾ നിലവിലുള്ള വാർഡ് മൈക്രോ കെണ്ടയ്ൻമൻെറ് സോണായതോടെ ഇനി ചൊവ്വാഴ്ച വരെ കാത്തിരിക്കണം. മാനദണ്ഡം നിശ്ചയിച്ചത് തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും ജനങ്ങൾ വലയുകയാണെന്നും മുസ്ലിം ലീഗ് നിയോജക മണ്ഡലം ഉപാധ്യക്ഷനും അഞ്ചാം വാർഡ് അംഗവുമായ വി.എം. അൻവർ സാദിഖ് പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് മണ്ണൂർ പഞ്ചായത്ത് ജില്ല കലക്ടർക്കും ഡി.എം.ഒക്കും പരാതി നൽകിയിട്ടുണ്ട്. സ്കൂട്ടറും പിക്അപ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് ശ്രീകൃഷ്ണപുരം: വെള്ളിനേഴി കുളക്കാട് പാറക്കുഴിക്ക് സമീപം സ്കൂട്ടറും പിക്അപ് വാനും കൂട്ടിയിടിച്ച് രണ്ട് സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു. സ്കൂട്ടർ ഓടിച്ചിരുന്ന കുളക്കാട് സൻെററിൽ തിരുമല ടീ സ്റ്റാൾ നടത്തിപ്പുകാരൻ പകരാവൂർ സ്വദേശി മണികണ്ഠനെ ആദ്യം മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻെറ നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന അഡ്വ. കെ. പ്രേംകുമാർ എം.എൽ.എയുടെ പിതാവ് കുളക്കാട് കാഞ്ഞിരത്തിങ്കൽ വാസു നിസ്സാര പരിക്കുകളോട്ടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് അപകടം. പാലക്കാട് ഭാഗത്തുനിന്ന് ചേർപ്പുളശ്ശേരി ഭാഗത്തേക്ക് പാർസൽ കയറ്റിവന്ന പിക്അപ് വാനാണ് എതിരെ വന്ന സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചത്. അമിത വേഗതിയിലായിരുന്നു പിക്അപ് വാനെന്ന് ദൃക്സാക്ഷിക്കൾ പറഞ്ഞു. മണികണ്ഠനും വാസുവും വെള്ളിനേഴി ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്തെ ക്ഷീര സഹകരണ സംഘത്തിൽനിന്ന് പാൽ വാങ്ങി വരുേമ്പാഴാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.