കോവിഡ് കാലം ചികിത്സ മുടക്കി; ഗിരീഷിന്​ ദുരിതജീവിതം

മുതലമട: കോവിഡ് കാലത്ത് ഇരട്ടി ദുരിതത്തിൽ ഗിരീഷി​ൻെറ (35) ജീവിതം. കരാറടിസ്ഥാനത്തിൽ വൈദ്യുത ബൾബ്​ അറ്റകുറ്റപ്പണി നടത്തുന്നവർക്കൊപ്പം ജോലി ചെയ്യവേ 2013 മാർച്ച് 13ന് വൈദ്യുതി തൂണിൽനിന്ന്​ ഷോക്കേറ്റ് വീണ ഗിരീഷി​ൻെറ നട്ടെല്ലിന് ക്ഷതമേൽക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ചികിത്സ നടത്തിയെങ്കിലും നടക്കാൻ സാധിക്കാതായി. 65 കഴിഞ്ഞ അമ്മ ചിന്ന മാത്രമാണ് കൂട്ടിനുള്ളത്. ഗിരീഷ് ചികിത്സ സഹായ സമിതി രൂപവത്​കരിച്ച് വീഴാറായ പഴയ വീട്ടിൽനിന്ന്​ മാറ്റിപ്പാർപ്പിച്ചു. സുമനസ്സുകളുടെ സഹായത്താൽ ചികിത്സ നടത്തിവന്ന ഗിരീഷിന് കോവിഡ് കാലമായതോടെ സഹായങ്ങൾ നിലക്കുകയും ചികിത്സ മുടങ്ങുകയും ചെയ്തു. ഇതിനിടെ ഗിരീഷിനും അമ്മ ചിന്നക്കും കോവിഡ് ബാധിച്ചു. അതി​ൻെറ അനന്തര ചികിത്സകളും മുടങ്ങി. മാസത്തിൽ 6000 രൂപ മരുന്നുകൾക്ക് മാത്രം ആവശ്യമായി വരുന്ന ഗിരീഷി​ൻെറ ജീവിതം കോവിഡ് കാലത്ത് ദുരിതപൂർണമായി. എഴുന്നേറ്റിരിക്കണമെങ്കിൽ പരസഹായം ആവശ്യമായ ഗിരീഷി​ൻെറ ചികിത്സ മുടങ്ങാതിരിക്കാൻ സർക്കാറിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ് അമ്മ ചിന്ന. PEW - KLGD എട്ട് വർഷമായി കിടപ്പിലായ ഗിരീഷ് അമ്മ ചിന്നക്കൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.