പാലക്കാട്: പ്രായപൂർത്തിയാവാത്ത നാല് പെൺകുട്ടികളോട് ലൈംഗിക ചേഷ്ട കാണിച്ച ഒാേട്ടാ ൈഡ്രവർക്ക് ഒന്നര വർഷം കഠിന തടവും 10,000 രൂപ പിഴയും. പാലക്കാട് മാങ്കാവ് കൽവാക്കുളം ദേവിക നിവാസിൽ രവി വർമയെയാണ് (37) പാലക്കാട് പോക്സോ കോടതി ജഡ്ജി പി.പി. സെയ്തലവി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധികതടവ് അനുഭവിക്കണം. അഞ്ച് വയസ്സിൽ താഴെയുള്ള നാല് കുട്ടികളെ സ്കൂളിൽനിന്ന് വീട്ടിലേക്ക് കൊണ്ടുപോകുേമ്പാൾ മലമ്പുഴ തോട്ടപുര എന്ന സ്ഥലത്ത് ഒാേട്ടാ നിർത്തി ലൈംഗിക ചേഷ്ടകൾ കാണിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. 2017 ആഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം. മലമ്പുഴ പൊലീസാണ് കേസെടുത്ത്. നെന്മാറയിൽ നിയന്ത്രണം കർശനം; റോഡുകൾ അടച്ചു നെന്മാറ: നെന്മാറ പഞ്ചായത്തുമായി അതിരിടുന്ന അയിലൂർ പഞ്ചായത്തിലെ റോഡുകളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം. കയ്പഞ്ചേരി-അടിപ്പെരണ്ട റോഡ്, അരിയക്കോട്-കോളജ് റോഡ്, വീനസ് പവർ ഹൗസ് റോഡ് എന്നിവയാണ് കഴിഞ്ഞ ദിവസം അടച്ചത്. അയിലൂരിൽ വീണ്ടും ട്രിപ്ൾ ലോക്ഡൗൺ ഏർപ്പെടുത്തിയതിനാലാണ് സഞ്ചാര മാർഗങ്ങൾ അടച്ചത്. കോളജ് റോഡിൽ പൊലീസ് പട്രോളിങ്ങും തുടങ്ങിയിട്ടുണ്ട്. ദിവസങ്ങളായി നെന്മാറ, അയിലൂർ പഞ്ചായത്തുകളിൽ ടി.പി.ആർ ഉയർന്ന നിലയിലാണ്. പി.എം ഫൗണ്ടേഷൻ സാറ്റലൈറ്റ് യൂനിറ്റ് തുടങ്ങി ചെർപ്പുളശ്ശേരി: കുറ്റിക്കോട് ഇംഗ്ലീഷ് മീഡിയം സെൻട്രൽ സ്കൂളിൽ പി.എം ഫൗണ്ടേഷൻ സാറ്റലൈറ്റ് യൂനിറ്റ് പ്രവർത്തനം തുടങ്ങി. ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ മുഹമ്മദ് കുണ്ടുപറമ്പ്, അഡ്മിനിസ്ട്രേറ്റർ സുഹ്റ, പ്രിൻസിപ്പൽ എ.കെ. അഷ്റഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.