പി.എസ്.സി പരീക്ഷ പരിശീലനം

പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കുഴല്‍മന്ദം ഗവ. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ്​ കേന്ദ്രത്തിൽ വി.ഇ.ഒ, എല്‍.ഡി.സി, ഫോഴ്‌സ് എന്നീ പി.എസ്.സി പരീക്ഷകൾക്ക്​ സൗജന്യ പരിശീലനം സംഘടിപ്പിക്കും. പട്ടികജാതി-പട്ടികവര്‍ഗ-ഒ.ബി.സി വിഭാഗക്കാര്‍ക്ക് ആഗസ്​റ്റ്​ ആറുവരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ വൈകീട്ട് അഞ്ചിനകം കുഴല്‍മന്ദം ഇ.പി ടവറിലുള്ള ഗവ. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ്​ കേന്ദ്രത്തിൽ നല്‍കണം. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ദൂരപരിധിക്ക് വിധേയമായി സ്​റ്റൈപൻഡ്​​ നല്‍കും. അപേക്ഷയുടെ മാതൃകയും വിജ്ഞാപനത്തി​ൻെറ പകര്‍പ്പും ജില്ല, ബ്ലോക്ക്, മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫിസുകളില്‍ ലഭിക്കും. ഫോണ്‍: 04922-273777.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.