കോവിഡ്​ കാലത്തെ ആത്മവിശ്വാസത്തോടെ മറികടക്കുകയാണ്​ ഇവിടെയൊരു അധ്യാപകൻ

പത്തിരിപ്പാല: കോവിഡ് കാലത്ത് വരുമാനം കുറഞ്ഞപ്പോൾ അതിനെ ആത്മവിശ്വാസത്തോടെ മറികടന്ന്​ മാതൃകയാവുകയാണ് ഖത്തീബും അധ്യാപകനുമായ പഴയ ലക്കിടി പുലാക്കൽ വീട്ടിൽ സക്കീർ ഹുസൈൻ. പ്രവാസിയായിരുന്ന ഇദ്ദേഹം ജോലി മതിയാക്കി നാട്ടിൽ തിരിച്ചെത്തിയത്​ മുതൽ അമ്പലപ്പാറ മസ്ജിദുൽ അലി ഖത്തീബായും മൗണ്ട്സീന മദ്​റസ അധ്യാപകനായും ജോലി ചെയ്യുകയാണ്. കോവിഡ് കാലത്ത് ഓൺലൈനായാണ് ഖുത്തുബ നിർവഹിക്കുന്നത്. വരുമാനം കുറഞ്ഞതോടെ എല്ലാ തൊഴിലും മഹത്തരമാണെന്ന് അദ്ദേഹം പഠിപ്പിക്കുന്നത് സ്വന്തം ജീവിതത്തിലൂടെയാണ്. തനിക്കറിയാവുന്ന ജോലി ചെയ്ത് സ്വന്തം അധ്വാനത്തിലൂടെ വരുമാനം കണ്ടെത്താൻ കാടുവെട്ടിത്തെളിക്കുന്ന ജോലിയുടെ തിരക്കിലാണ് സക്കീർ ഹുസൈൻ. pew pathiri1, pew pathiri2 ഓൺലൈൻ ഖുത്തുബ നിർവഹിക്കുന്ന ഖത്തീബ് സക്കീർ ഹുസൈൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.