സൗജന്യ കിറ്റ് വിതരണം: കാർഡ് നമ്പർ അനുസരിച്ച് ക്രമീകരണം

തിരുവനന്തപുരം: റേഷൻ കടകൾ മുഖേന നടത്തുന്ന സൗജന്യ കിറ്റ് വിതരണത്തിന് റേഷൻ കാർഡിലെ അവസാന അക്കം അനുസരിച്ച് ക്രമീകരണം ഏർപ്പെടുത്തി. എ.എ.വൈ (മഞ്ഞ കാർഡുകൾക്ക്) കാർഡുകാർക്ക് 24ന് വിതരണം തുടങ്ങും. കാർഡ് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവക്കാണ് വിതരണം ചെയ്യുക. 25ന് കാർഡ് നമ്പർ ഒന്നും 26ന് രണ്ടും 28ന് 3, 4, 5 നമ്പറുകളിലും 29ന് 6, 7, 8 നമ്പറുകളിലും പിങ്ക് കാർഡി​ൻെറ പൂജ്യം നമ്പറിലും അവസാനിക്കുന്ന കാർഡുകൾക്കാണ് വിതരണം ചെയ്യുന്നത്. 30ന് മഞ്ഞ കാർഡ് ബാക്കിയുള്ളവർക്കും പിങ്ക് കാർഡ് ഉപഭോക്താക്കളിൽ അവസാന അക്കം 1,2 വരുന്നവർക്കും വിതരണം ചെയ്യും. ഒക്‌ടോബർ 15നകം മുഴുവൻ കാർഡുകൾക്കും വിതരണം പൂർത്തിയാക്കും. കീം ഫലം ഇന്ന്​ തിരുവനന്തപുരം: 2020-21 വർഷത്തെ എൻജിനീയറിങ്​, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം ഇന്ന് രാവിലെ 11ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ പ്രഖ്യാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.