അഞ്ച് ബൈക്കുകൾക്ക് മുകളിലൂടെ കാർ തുണിക്കടയിലേക്ക് പാഞ്ഞുകയറി

വല്ലപ്പുഴ: വല്ലപ്പുഴ വാണിയംകുളം റോഡിൽ റെയിൽവേ ഗേറ്റിന് സമീപം പഞ്ചായത്ത് സ്​റ്റേജിന് മുന്നിൽ കാർ തുണിക്കടയിലേക്ക് പാഞ്ഞുകയറി. കടയുടെ മുന്നിൽ നിർത്തിയിട്ട അഞ്ച് ബൈക്കുകൾക്ക് മുകളിലൂടെയാണ് കാർ നിരങ്ങിനീങ്ങിയത്. കടയുടെ മുന്നിലെ തൂണിൽ ഇടിച്ച് കാർ നിന്നു. കാറിൽ യാത്ര ചെയ്തിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്കിന്​ സമീപം ആരും ഇല്ലാത്തത് അപകടം ഒഴിവാക്കി. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. pew car accident വല്ലപ്പുഴയിലെ അപകട ഫോട്ടോകൾ pew rank കേരള ഹെൽത്ത് ആൻഡ്​ സയൻസ് സർവകലാശാലയുടെ എം.ഡി (പീഡിയാട്രിക്) ഒന്നാം റാങ്ക് നേടിയ ഡോ. ബാസിമ അമതുറഹീം. വല്ലപ്പുഴ ചെമ്മൻകുഴി ചൂണ്ടത്തൊടി അബ്​ദുൽ ജബ്ബാറി​ൻെറയും മൈമൂനയുടെയും മകളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.