കെ. കരുണാകരൻ ജന്മദിനാചരണം

മലപ്പുറം: കെ. കരുണാകരൻ സ്​റ്റഡി സൻെറർ മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡറുടെ 103ാം ജന്മവാർഷികം സംഘടിപ്പിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി പി.പി. ഹംസ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ്​ വി.വി. പ്രകാശ് അനുസ്മരണം പ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ വീക്ഷണം മുഹമ്മദ്, അസീസ് ചീരാൻതൊടി, പി.സി. വേലായുധൻ കുട്ടി, മുനിസിപ്പൽ വൈസ് ചെയർമാൻ പെരുമ്പള്ളി സെയ്ത്, സ്​റ്റഡി ​െസൻറർ ജില്ല ഭാരവാഹികളായ സുധീർ, കെ.പി. സുനിൽ, സി.കെ. നിസാർ, ബാവ, അഷ്റഫ്, ഉണ്ണികൃഷ്ണൻ, മുഹ്സിൻ, ഉപൂടൻ ഷൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു. പൂക്കോട്ടൂർ പെയ്ൻ ആൻഡ് പാലിയേറ്റിവ് കെയറിനുള്ള വീൽചെയർ ഡി.സി.സി പ്രസിഡൻറ്​ വി.വി. പ്രകാശ് കൈമാറി. photo: mm dcc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.