അനാവശ്യത്തിന് പുറത്തിറങ്ങിയാൽ ബൈക്ക് റോഡിൽ വെച്ച് വീട്ടിലേക്ക് നടക്കേണ്ടി വരും

പൊന്നാനി: താലൂക്കിലെ ട്രിപ്പിൾ ലോക്ഡൗൺ പരിധിയിൽ അനാവശ്യ യാത്രക്ക്​ പുറത്തിറങ്ങുന്നവർക്ക് എട്ടി​ൻെറ പണി കൊടുത്ത് പൊലീസ്. നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ ബൈക്കുകൾ പിടികൂടി. മുപ്പതോളം ബൈക്കുകളാണ് പൊന്നാനിയിൽ പിടിച്ചെടുത്തത്. കോവിഡ് വ്യാപന സാധ്യത നിലനിൽക്കുന്ന പൊന്നാനി താലൂക്കിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ഡൗൺ നിർദേശങ്ങൾ പലതവണ പറഞ്ഞിട്ടും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെയാണ് നടപടി ശക്തമാക്കിയത്. തിരൂർ ഡിവൈ.എസ്.പി സുരേഷ് ബാബുവി​ൻെറ നേതൃത്വത്തിലാണ് പൊന്നാനി ചമ്രവട്ടം ജങ്​ഷനിൽ പരിശോധന നടത്തിയത്. ഇരുചക്ര വാഹനങ്ങളിൽ കറങ്ങിനടക്കുന്നവരെ പിടികൂടാനാണ് പൊലീസ് രംഗത്തെത്തിയത്. പരിശോധനയിൽ അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവരെ മാത്രം കടത്തിവിടുകയും മറ്റുള്ളവർക്ക് താക്കീത് നൽകി വാഹനം റോഡരികിൽ പാർക്ക് ചെയ്ത് വീടുകളിലേക്ക് മടക്കി അയക്കുകയുമായിരുന്നു. പിടിച്ചെടുത്ത വാഹനങ്ങൾ വൈകീട്ട് പൊലീസ് വിട്ടുനൽകി. mp bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.