താമസ വീട് ക്വാറൻറീന്​ വിട്ടുനൽകി മുൻ പ്രവാസി

വൈലത്തൂർ: പൊന്മുണ്ടം പഞ്ചായത്തിൽ പ്രവാസികൾക്കായി ക്വാറൻറീൻ സൗകര്യം ഒരുക്കുന്നതിന് താമസിക്കുന്ന വീട് വിട്ടുനൽകി മുൻ പ്രവാസി. ആറാം വാർഡിലെ പൊന്മുണ്ടം കുന്നത്ത് യൂസുഫാണ് വീട് ക്വാറൻറീന്​ നൽകി താമസം കുടുംബവീട്ടിലേക്ക് മാറ്റിയത്. വിദേശത്ത് നിന്നെത്തിയ രണ്ട് പേരാണ് ഈ വീട്ടിൽ കഴിയുന്നത്. പഞ്ചായത്ത് പ്രസിഡൻറ് സുബൈർ എളയോടത്ത്, സെക്രട്ടറി എ. ആരിഫുദ്ദീൻ, പഞ്ചായത്ത്​ അംഗങ്ങളായ എ. ഗഫൂർ, തിരുനിലത്ത് ഗഫൂർ എന്നിവരുടെ നേതൃത്വത്തിൽ യൂസുഫിനെ അഭിനന്ദിച്ചു. ജനകീയ ഹോട്ടൽ പൊന്മുണ്ടത്ത് ഇന്ന് പ്രവർത്തനമാരംഭിക്കും വൈലത്തൂർ: സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ജനകീയ ഹോട്ടൽ പൊന്മുണ്ടം പഞ്ചായത്തിലും. ഗ്രാമപഞ്ചായത്തി​ൻെറ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നാട്ടുരുചി ജനകീയ ഹോട്ടൽ വൈലത്തൂർ കരിങ്കപ്പാറ റോഡിൽ കെ.എസ്.ഇ.ബി ഓഫിസിന് എതിർവശത്ത് തിങ്കളാഴ്ച പ്രവർത്തനം തുടങ്ങും. രാവിലെ 9.30ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബൈർ എളയോടത്ത് ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ജനകീയ ഹോട്ടലിൽനിന്ന് ഭക്ഷണം ലഭിക്കും. അഗതികൾക്ക് സൗജന്യമായി ഉച്ചയൂൺ ലഭിക്കുന്നതിനുള്ള കൂപ്പൺ വില്ലേജ് ഓഫിസിലും പഞ്ചായത്തിലും വിതരണം ചെയ്യും. മാസ്ക് നൽകി വൈലത്തൂര്‍: പൊന്മുണ്ടം പഞ്ചായത്ത് മൂന്നാം വാർഡ് ആദൃശ്ശേരിയിൽ മുഴുവന്‍ വീടുകളിലും മാസ്ക് നൽകി. വാർഡ് അംഗം അസ്മാബി പരേടത്ത്, ആശ വർക്കർ വിലാസിനി, ശോഭ, ഹബീബ് ആദൃശ്ശേരി, റഹ്​ല ബാനു, പി.ടി. ബാജി, ഷറഫുദ്ദീൻ, ഇന്ദിര ടീച്ചർ എന്നിവർ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.