കസ്​റ്റഡിയില്‍നിന്ന്​ രക്ഷപ്പെട്ട പീഡനക്കേസ് പ്രതി പിടിയിൽ

കൽപകഞ്ചേരി (മലപ്പുറം): കസ്​റ്റഡിയിൽനിന്ന്​ ഓടി രക്ഷപ്പെട്ട പീഡനക്കേസ്​ പ്രതിയെ പൊലീസ് പിടികൂടി. കരിപ്പോൾ ഒഴുക്കപറമ്പിൽ ബിജുവാണ്​ (30) വെള്ളിയാഴ്ച പൊലീസ് വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ടത്. കൂടെ താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് അറസ്​റ്റ്​. എ.എസ്.ഐയും രണ്ട് പൊലീസുകാരുമാണ്​ ഇയാളെ വൈദ്യപരിശോധനക്ക് കൊണ്ടുപോയത്. കൽപകഞ്ചേരി അങ്ങാടിയിൽ റോഡി​െല ഗട്ടറിൽ പൊലീസ് ജീപ്പ് വേഗം കുറച്ചപ്പോൾ വാഹനത്തിൽനിന്ന്​ ചാടി രക്ഷപ്പെടുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് കൊപ്പത്തുനിന്നാണ് പ്രതിയെ കൽപകഞ്ചേരി പൊലീസ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.