ഏലംകുളം: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മൻെറ് (കെ.എസ്.ടി.എം) സംസ്ഥാന വ്യാപകമായി നടത്തുന്ന ഹൃദയാക്ഷരം -2020 സൗജന്യ പഠനോപകരണ കിറ്റിൻെറ പഞ്ചായത്തുതല വിതരണോദ്ഘാടനം കുന്നക്കാവ് ജി.എൽ.പി സ്കൂളിൽ ജില്ല കമ്മിറ്റി അംഗം കെ. മുസ്തഫ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ. മുഹമ്മദലി, നുസ്രത്ത് ടീച്ചർ, പി.കെ. അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ ഏറ്റുവാങ്ങി. എൻ.കെ. ഷംസുദ്ദീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. പങ്കജാക്ഷൻ മാസ്റ്റർ, വെൽഫെയർ പാർട്ടി ഏലംകുളം പഞ്ചായത്ത് സെക്രട്ടറി കെ. അബീർ അഹമ്മദ്, പി. സൽമ എന്നിവർ സംസാരിച്ചു. എ. സൽമ ടീച്ചർ സ്വാഗതവും കെ. നളിനി ടീച്ചർ നന്ദിയും പറഞ്ഞു. ബാഗ്, കുട, സ്റ്റീൽ വാട്ടർ ബോട്ടിൽ, ഇൻസ്ട്രുമൻെറ് ബോക്സ്, നോട്ട് ബുക്കുകൾ, പേനകൾ, മാസ്ക്കുകൾ ഉൾപ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ഉന്നത വിജയികളെ ആദരിച്ചു ഏലംകുളം: കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 22 കുട്ടികളെയും വെൽഫെയർ പാർട്ടി ഏലംകുളം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. പ്രസിഡൻറ് വി. അബ്ദുറഹ്മാൻ, അഷ്റഫലി കക്കാട്ടിൽ, ടി.യു. നൗഷാദലി, സ്വാലിഹ് കുന്നക്കാവ്, അഡ്വ. എൻ. മസൂദലി, ഷാനവാസ് ഏലംകുളം, സി. മാസിൻ, വി. സാബിത്ത് തുടങ്ങിയവർ ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.